ചേമഞ്ചേരി: വെള്ളാന്തോട്ട് നാരായണൻ (83) നിര്യാതനായി. ഇംഗ്ലീഷ് സാഹിത്യത്തിലും ശാസ്ത്ര- സാങ്കേതിക വിഷയങ്ങളിലും മികച്ച പാണ്ഡിത്യമുണ്ടായിരുന്നു. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്കു പലതവണ യാത്ര ചെയ്ത അദ്ദേഹം മികച്ച ഗ്രന്ഥശേഖരണ ഉടമയുമായിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പരിസ്ഥിതി സംഘടനയായ സ്പെക്ക്, ചേമഞ്ചേരിയിലെ ചാരിറ്റി സ്ഥാപനങ്ങളായ മാനസ്, അഭയം ചേമഞ്ചേരി എന്നിവയുടെ തുടക്കകാല പ്രവർത്തകനും ഒരു വർഷക്കാലം തിരുവങ്ങൂർ ഹൈസ്കൂൾ അധ്യാപകനുമായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: ശങ്കരൻനായർ, രാജൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, കൊളക്കാട് യു.പി സ്കൂൾ), ഇന്ദിര (മുംബൈ). പരേതരായ വെള്ളാന്തോട്ട് കുഞ്ഞിരാമൻ നായരുടേയും പൊയിലിൽ മാധവി അമ്മയുടേയും മകനാണ്.