പറമ്പിൽബസാർ: അനശ്വര വീട്ടിൽ താമസിക്കുന്ന കിഴക്കോത്ത് കണ്ടംകൊള്ളിൽ കെ.കെ. ശിവദാസ് (66- റിട്ട. സീനിയർ സൂപ്രണ്ട്, ഡി.ഡി.പി കോഴിക്കോട്) നിര്യാതനായി. പരേതരായ കണ്ടംകൊള്ളിൽ ചോയിക്കുട്ടി-ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: നീന. മക്കൾ: ശരത് ശിവൻ, ഡോ. സരിഗ ശിവൻ, നേഹശിവൻ. മരുമക്കൾ: ഡോ. അനീഷ് മോഹൻ, ഫെബിൻ, അപർണ ശരത്ത്. സഹോദരങ്ങൾ: മുരളീധരൻ, ആനന്ദലക്ഷ്മി, പ്രേമലീല, തങ്കവല്ലി, പരേതനായ മോഹൻദാസ്. സംസ്കാരം ഇന്ന് രാത്രി 10ന് കിഴക്കോത്ത് കണ്ടംകൊള്ളിൽ തറവാട്ട് വളപ്പിൽ നടക്കും.