കാളികാവ്: കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപം ഓട്ടോക്കു പിന്നിൽ കോഴി മാലിന്യവുമായി വന്ന പിക്കപ്പ് വാൻ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. അടക്കാക്കുണ്ട് പാറശ്ശേരി തോപ്പിൽ പ്രസാദ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് പ്രസാദ് പുറത്തേക്ക് തെറിച്ചുവീണു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഓട്ടോയിലെ യാത്രക്കാരായ അടക്കാക്കുണ്ട് പുതുപറമ്പിൽ ശകുന്തള, അനുശ്രീ, ആദിത്യ എന്നിവരെ പരിക്കുകളോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ്: ലീല. ഭാര്യ: ശൈലജ. മക്കൾ: അനൂപ, അഖിലേഷ്, അശ്വിൻ, അഞ്ജന. മരുമക്കൾ: മഞ്ജു, അജിത്ത്. സഹോദരങ്ങൾ: പ്രകാശ്, പ്രദീപ്. സംസ്കാരം ശനിയാഴ്ച രാവിലെ.