കേളകം: കൊട്ടിയൂർ പന്നിയാംമലയിലെ താന്നിയാനിക്കൽ ദിവാകരൻ നായർ (82) നിര്യാതനായി. കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂൾ മുൻ മാനേജർ, കൊട്ടിയൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, എൻ.എസ്.എസ് തലശ്ശേരി താലൂക്ക് യൂനിയൻ പ്രസിഡന്റ്, പാമ്പറപ്പാൻ ക്ഷീരസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര. മക്കൾ: ഗീത, ബീന, രജി (ഇരുവരും അധ്യാപികമാർ), സ്മിത. മരുമക്കൾ: അശോകൻ, രമേശൻ, സത്യശീലൻ, മഹേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.