കന്യാകുമാരി: പളുകൽ മൊട്ടമൂട് സുമയിൽ റിട്ട. സി.ബി.ഐ ഓഫിസർ കെ.ആർ.പരമേശ്വരൻ നായർ (94) നിര്യാതനായി. മികച്ച സേവനം പരിഗണിച്ച് കേരള പൊലീസിൽ നിന്ന് സി.ബി.ഐയിലേക്ക് മാറ്റം ലഭിച്ച ആദ്യ പൊലീസ് ഉദ്യോഗസ്ഥനാണ്. പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു. സ്റ്റേറ്റ് പൊലീസ് ഡ്യൂട്ടി മീറ്റിലും ശാസ്ത്രീയ കുറ്റാന്വേഷണ മത്സരത്തിലും സ്വർണമെഡൽ ലഭിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ഡ്യൂട്ടി മീറ്റിൽ വെള്ളി മെഡൽ കരസ്ഥമാക്കി. നൂറോളം സർവീസ് പുരസ്കാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ല നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. തമിഴ്നാട് അരുമലയിൽ പി.ടി.എം എജ്യുക്കേഷൻ ട്രസ്റ്റ് ആൻഡ് സയൻസ് കോളജ് വൈസ് വൈസ് ചെയർമാനും പളുകൽ എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റുമായിരുന്നു. മൊട്ടമൂട് മുത്താരമ്മൻ ദേവീക്ഷേത്ര പുനർനിർമാണ ട്രസ്റ്റ് പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ: പരേതയായ ബി.സുമതി ഭായി (റിട്ട.ഹെഡ്മിസ്ട്രസ്). മക്കൾ: ടി.പി.രഘുനാഥ് (ഖത്തർ), ടി.പി.ചന്ദ്രബാബു (ബിസിനസ്), ടി.പി.മധുസൂദനൻ (ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്), ടി.പി.വേണുഗോപാൽ (ലീഡ് റീഡർ റെസ്പോൺസ്, മലയാള മനോരമ കോട്ടയം). മരുമക്കൾ: പ്രതിഭ രഘുനാഥ്, കെ.എസ്.ചിത്ര (റിട്ട.അസി. മാനേജർ മിൽമ), ആശ എസ്.നായർ, എസ്.സജിത (എക്സൽസിയർ ഇംഗ്ലീഷ് സ്കൂൾ ഇല്ലിക്കൽ കോട്ടയം). സംസ്കാരം ഞായർ പകൽ 12ന് വീട്ടുവളപ്പിൽ.