മുണ്ടൂർ: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ മുട്ടിക്കുളങ്ങര പുത്തൻ പീടികക്കൽ സക്കീർ ഹുസൈന്റെ മകൻ ആസിഫ് സഹീർ (18) ആണ് മരിച്ചത്. കാർ യാത്രക്കാരിയായ മണ്ണാർക്കാട് മാങ്ങോട് ഉണ്ണികൃഷ്ണന്റെ ഭാര്യ സരളയെ (70) പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ആസിഫ് സഹീറിനെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുംവഴി ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കാഞ്ഞിക്കുളം സത്രം കാവിനു സമീപം ശനിയാഴ്ച ഉച്ചക്കുശേഷം 3.15ഓടെയാണ് സംഭവം. കാർ സ്കൂട്ടറിലിടിച്ച് നിയന്ത്രണംവിട്ട് മറ്റൊരു കാറിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ മൂന്നു വാഹനങ്ങൾക്കും കേടുപാട് പറ്റി. മരിച്ച ആസിഫ് സഹീർ മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: ഖദീജ. സഹോദരങ്ങൾ: ഫാത്തിമ ഫിദ, ഹാശിം.