മലപ്പുറം: കക്കാടംപൊയിലിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച ഏഴു വയസ്സുകാരന്റെ മൃതദേഹം ഖബറടക്കി. പെരുന്നാൾ അവധി ആഘോഷിക്കാൻ റിസോർട്ടിലെത്തിയ കുറുവ മീനാർകുഴി കഴുങ്ങുംതൊടി മുഹമ്മദലിയുടെ മകനും കുറുവ എ.യു.പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയുമായ അഷ്മിലാണ് (7) വെള്ളിയാഴ്ച രാത്രി മരിച്ചത്. അപകടത്തെ തുടർന്ന് കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മീനാർക്കുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: സി.കെ. ഹഫീഫ (പരുവമണ്ണ). ഏക സഹോദരൻ: അഷ്ഫിൽ.