പാപ്പിനിശ്ശേരി: സി.പി.എം പാപ്പിനിശ്ശേരി വെസ്റ്റ് മുൻ ലോക്കൽ സെക്രട്ടറി കൂഞ്ഞംപടിക്കൽ വീട്ടിൽ കെ.പി. കരുണാകരൻ (70) നിര്യാതനായി. ബീഡിത്തൊഴിലാളിയായി പൊതുജീവിതം ആരംഭിച്ച് യുവജന പ്രസ്ഥാനത്തിലും വില്ലേജ് നേതാവായും ഉയർന്നുവന്ന അദ്ദേഹം പാപ്പിനിശ്ശേരി വെസ്റ്റിലെ പാർട്ടിയെ മുന്നിൽനിന്ന് നയിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ മെംബറായിരുന്നു. അഴീക്കോട് ബീഡിത്തൊഴിലാളി സഹകരണ സംഘം ഭരണസമിതി അംഗമായും ബീഡിത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പാപ്പിനിശ്ശേരി ഡിവിഷൻ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സി.പി.എം ധർമക്കിണർ-2ലെ ബ്രാഞ്ചംഗം, പാപ്പിനിശ്ശേരി മെറ്റൽ വർക്കേഴ്സ് ഇൻഡസ്ട്രിയൽ സഹകരണ സംഘം പ്രസിഡന്റ്, പാപ്പിനിശ്ശേരി വെസ്റ്റ് സഹകരണ ടൈൽസിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ടി.ടി. ചന്ദ്രമതി (സി.പി.എം പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: ദിവ്യ, ദിജിത്ത് (എസ്.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗം). മരുമക്കൾ: വിനീത് (പരിയാരം അമ്മാനപ്പാറ), ശ്രീലക്ഷ്മി (കോലത്തുവയൽ). സഹോദരങ്ങൾ: കെ.പി. പുഷ്പലത (പാപ്പിനിശ്ശേരി), കെ.പി. ഉണ്ണികൃഷ്ണൻ (നണിയൂർനമ്പ്രം), കെ.പി. നാരായണൻ കുട്ടി (പാപ്പിനിശ്ശേരി), കെ.പി. സജീവൻ (ബംഗളൂരു).