പെരിങ്ങാടി: മംഗലാപുരത്തെ പ്രമുഖ വ്യാപാരിയും സജീവ തബ്ലീഗ് പ്രവർത്തകനുമായ പെരിങ്ങാടി ബപ്പൂന്റെവിട അലി ഹാജി (69) മംഗലാപുരത്ത് നിര്യാതനായി. പരേതരായ സി.കെ. അബ്ദുൽ ഖാദർ ഹാജിയുടെയും പറമ്പത്ത് റുക്കിയ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: യു.കെ. നസീമ (ചൊക്ലി). മക്കൾ: റൈഹാനത്ത്, മുഹമ്മദ്, ഉവൈസ്, മിസ്ഹബ്, ഫാത്തിമ അബ്ദുല്ല, അബ്ദുൽ ഖാദർ, സഅദ്, ആസിം. മരുമക്കൾ: റമീസ് (പ്രിൻസിപ്പൽ പി.എ കോളജ് ഓഫ് എൻജിനീയറിങ് മംഗലാപുരം), നിസാർ (പനമരം). സഹോദരങ്ങൾ: അഹമ്മദ് പെരിങ്ങാടി, ആയിഷ, അബ്ദുല്ല, റഹമ്മത്ത്, നസീമ, അശ്റഫ്, മൊയ്തു.