വെള്ളാങ്ങല്ലൂര്‍: പ്രമുഖ വ്യവസായിയും കോണത്തുകുന്ന് ‘വജ്ര’റബ്ബർ പ്രൊഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെയർമാനും എം.ഡിയുമായ പി.എസ്. സജീന്ദ്രനാഥ് (78) നിര്യാതനായി.
വള്ളിവട്ടം പുറത്താട്ടിൽ പരേതനായ ഡോ. സുരേന്ദ്രനാഥിന്റെ മകനാണ്. കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ ബഹിരാകാശ വിക്ഷേപണ രംഗത്ത് ഐ.എസ്.ആർ.ഒയുമായി സഹകരിക്കുന്ന കമ്പനിയാണ് വജ്ര.
ഭാര്യ: ഗിരിജ. മക്കൾ: കണ്ണൻ (ഡയറക്ടർ, വജ്ര), പ്രശാന്ത് (ഡയറക്ടർ, വജ്ര). മരുമക്കൾ: ഡോ. അമിതി, സൂര്യ.