ഒരുമനയൂർ: ജമാഅത്തെ ഇസ്ലാമി മുത്തംമാവ് ഹൽഖയുടെ മുൻ നാസിമും ദീർഘകാലം ഗൾഫിൽ സജീവ പ്രസ്ഥാന പ്രവർത്തകനുമായിരുന്ന എൻ.കെ. മൊയ്തുണ്ണി (88) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുക്കുട്ടി.
മക്കൾ: റംല, ആരിഫ, ഷെമി, നുസൈബ, മുഹമ്മദ് നാഫിഹ്. മരുമക്കൾ: അബ്ദുൾ അസീസ്, അബ്ദുൾ റസാഖ്, അബ്ദുൾ മനാഫ്, സിദ്ദീഖ്, ബുഷാഹി. സഹോദരങ്ങൾ: ബീവാത്തു, അബൂബക്കർ, പരേതരായ ആമിനുമ്മ, ബീവാത്തു.
ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തൈക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.