ചങ്ങരംകുളം: വിനോദയാത്ര പോയ കോക്കൂർ സ്വദേശിയായ യുവാവ് തൃശൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കോക്കൂർ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന കൈതവളപ്പിൽ അസീസിന്റെ മകൻ ബിലാൽ(21) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെയാണ് ബിലാൽ സുഹൃത്തുക്കൾക്കൊപ്പം വാൽപാറയിലേക്ക് പുറപ്പെട്ടത്.
രാവിലെ അഞ്ചോടെ തൃശൂർ മെഡിക്കൽ കോളജ് റോഡിൽ ബിലാൽ സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബിലാലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് മൂന്നരയോടെ മരിച്ചു. ബിലാൽ ചങ്ങരംകുളത്ത് കിരൺ സ്റ്റുഡിയോയിൽ ജീവനക്കാരനാണ്.
മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ശാലിമ, ശാലിക്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഖബറടക്കം തിങ്കളാഴ്ച പവിട്ടപ്പുറം കോക്കൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.