താമരശ്ശേരി: ചുങ്കം ബൈപ്പാസ് റോഡിൽ കൂഴമ്പാല ഷേർളി സണ്ണി (63 -താമരശ്ശേരി അൽഫോൻസാ നഴ്സറി സ്കൂൾ മുൻ അധ്യാപിക) നിര്യാതയായി. കുറവിലങ്ങാട് കാട്ടാംപാക്ക് കരിമ്പനാകുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ്: സണ്ണി മാത്യു (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: ആൻ സ്നേഹ സണ്ണി (സ്റ്റാഫ് നഴ്സ് ഷേക്ക് ഖലീഫ ഹോസ്പിറ്റൽ അബൂദബി), അനുപ്രിയ സണ്ണി (എൻജിനീയർ ടാറ്റാ കൺസൾട്ടൻസി സർവിസസ് കൊച്ചി). മരുമക്കൾ: കിരൺ ഏലിയാസ് പടയാട്ടിൽ കോടഞ്ചേരി (എൻജിനീയർ സ്റ്റെർലെറ്റ് ഇന്റർനാഷണൽ കമ്പനി), സിറിൾ പി. തോമസ് കൊടക്കനാൽ പഴേവീട്ടിൽ, കുറിച്ചിത്താനം (എൻജിനീയർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടിൽ നിന്നാരംഭിച്ച് താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിലെ പ്രാർഥനകൾക്കുശേഷം കോടഞ്ചേരി സെന്റ് മേരിസ് തീർഥാടന പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. സംസ്കാര ശുശ്രൂഷക്ക് ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യ കാർമികത്വം വഹിക്കും.