വടക്കഞ്ചേരി: പുതുക്കോട് അപ്പക്കാട് എ.കെ. സെയ്ത് മുഹമ്മദ് (79) നിര്യാതനായി.
സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗം, പുതുക്കോട് പഞ്ചായത്ത് പ്രസിഡൻറ്, പുതുക്കോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, കണ്ണമ്പ്ര സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ സി.പി.എം അപ്പക്കാട് ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ ബീഫാത്തുമ്മ. മക്കൾ: സുൽഫീക്കർ, സെബി. മരുമക്കൾ: ഫാസില, സുരേഷ്, വേലായുധൻ. സഹോദരങ്ങൾ: നൂർ മുഹമ്മദ്, സാറാഉമ്മ, ഐഷ.