തൃക്കൂർ: തൃശൂർ സെൻറ് തോമസ് കോളജ് കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ വിദ്യാർഥിനി മരിച്ചു.
തൃക്കൂർ മേക്കട്ടിയിൽ ചിറമ്മൽ വീട്ടിൽ ഡേവീസിന്റെ മകൾ അന്ന ഏയ്ഞ്ചൽ (19) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബി.എ ഇക്കണോമിക്സ് വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ 20നാണ് കെട്ടിടത്തിൽനിന്ന് വീണത്.
തൃശൂർ ഈസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
മാതാവ്: ഷീജ. സഹോദരങ്ങൾ: അനുഗ്രഹ, അരുണിമ.