അമ്പലവയല്‍: ആണ്ടൂര്‍ മേലേമഠത്തില്‍ എം.എം. ദാമോദരന്‍ നമ്പ്യാര്‍ (71) നിര്യാതനായി. അരിമുള എ.യു.പി സ്കൂള്‍ മുന്‍ സംസ്കൃതാധ്യാപകന്, ദീര്‍ഘകാലം ബാലഗോകുലം വയനാട് ജില്ല അധ്യക്ഷന്‍, തോമാട്ടുചാല്‍ അയ്യപ്പക്ഷേത്രം രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: രതി (റിട്ട. സാമൂഹിക ക്ഷേമ വകുപ്പ്). മക്കള്‍: എം.ടി. ദിലീപ്, ദീപ. മരുമക്കള്‍: ശ്രീജ, ഷിനില്‍.