നീലേശ്വരം: അധ്യാപക സംഘടനയായ കെ.ജി.ടി.എയുടെ ആദ്യകാല നേതാവായിരുന്ന മടിക്കൈ ബങ്കളത്തെ എം. അമ്പാടി മാസ്റ്റർ (82) നിര്യാതനായി. കെ.ജി.ടി.എയുടെ താലൂക്ക്, ജില്ലതല ഭാരവാഹിയായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ബങ്കളം സഹൃദയ വായനശാല പ്രസിഡന്റ്, കെ.എസ്.കെ.ടി.യു മടിക്കൈ വില്ലേജ് സെക്രട്ടറി, ബാലസംഘം ജില്ല രക്ഷാധികാരി, സി.പി.എം മടിക്കൈ ലോക്കൽ കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. തായന്നൂർ, ചെരണത്തല, കാഞ്ഞിരപൊയിൽ, കക്കാട്ട് സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു.
ഭാര്യ: യശോദ. മക്കൾ: സുഭാഷ് (പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല ട്രഷറർ), സുമേഷ് (ഗൾഫ്), സുജ. മരുമക്കൾ: ബിധുബാല (കിനാനൂർ കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡന്റ്), ശുഭ (ചാത്തമത്ത്), മോഹനൻ (ബിസിനസ്, കാഞ്ഞങ്ങാട്). സഹോദരങ്ങൾ: നാരായണൻ, ബാലൻ, രവി (കച്ചവടം നീലേശ്വരം), ചന്ദ്രൻ, പാറ്റ, നാരായണി, ശാന്ത, പരേതനായ അമ്പു, കുമാരൻ.