പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രം കുഞ്ഞിപ്പള്ളിക്ക് സമീപം അഹ്ലാമിലെ എ.പി. അബ്ദുറഹിമാൻ (73) നിര്യാതനായി. പതിറ്റാണ്ടുകളോളം യു.എ.ഇയിൽ പ്രവാസിയായിരുന്നു. ദുബൈ സിറ്റി ബാങ്കിൽ റസിഡന്റ് വൈസ് പ്രസിഡന്റായിരുന്നു. 25 വർഷം ദുബൈ സിറ്റി ബാങ്കിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം ഷാർജ ഇസ്ലാമിക് ബാങ്കിലും ഉന്നത പദവിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ ഒ.പി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെയും അഞ്ചരപ്പാട്ടിൽ കദീസുമ്മയുടെയും മകനാണ്. ഭാര്യ: പി.എം. ആയിഷബി. മക്കൾ: റൈഹാനത്ത് (അജ്മാൻ), റസീന (ഖത്തർ), റിയാസ് (ബിസിനസ്), റിസ് വാൻ (ഐ.ടി, ബംഗളൂരു).
മരുമക്കൾ: ദിൽഷാദ് (അജ്മാൻ), റാസിഖ് (ഖത്തർ), അഫ്ര (പുതിയങ്ങാടി). സഹോദരങ്ങൾ: എ.പി. ഇബ്രാഹിം കുട്ടി, എ.പി. അബ്ദുൽ ഹമീദ് (ഇരുവരും പുതിയങ്ങാടി), സഫിയ (മുൻ അംഗം, മാടായി പഞ്ചായത്ത്), സുഹറാബി.