കൂത്തുപറമ്പ്: മൂര്യാട് പോസ്റ്റോഫിസിന് സമീപം തേജസ്സിൽ ചോയിക്കണ്ടി അച്യുതൻ (86) നിര്യാതനായി. സി.പി.എം മൂര്യാട് സെന്റർ ബ്രാഞ്ച് അംഗവും മാവൂർ ഗ്വാളിയോർ റയോൺസ് മുൻ ജീവനക്കാരനുമാണ്. ഭാര്യ: പുതുശ്ശേരി ലീല. മക്കൾ: പി. സ്മിത (അധ്യാപിക), പി. ജിഷ, ജോഷിൻ (ഖത്തർ). മരുമക്കൾ: സുരേഷ് കുമാർ (പത്തായക്കുന്ന്), ഷെറിന (അധ്യാപിക), ടി. ബിജേഷ്.
സഹോദരങ്ങൾ: രോഹിണി, ശാന്ത, അംഗജൻ (റിട്ട. അധ്യാപകൻ), പരേതയായ നാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വലിയവെളിച്ചം ശാന്തിവനത്തിൽ.