എടക്കാട്: കടമ്പൂർ റോഡിലെ ‘ശബ്ന’ത്തിൽ (കൈതപ്പുറം) സി.പി. മൊയ്തീൻകുട്ടി (76) നിര്യാതനായി. എടക്കാട് പെർഫെക്ട് ഇംഗ്ലീഷ് സ്കൂൾ മുൻ അഡ്മിനിസ്ട്രേറ്ററാണ്. പരേതരായ കാടാങ്കണ്ടി കള്ളിക്കൽ മമ്മു ഹാജി, ചീക്കിലോടൻ പുതിയവീട്ടിൽ ആയിശ എന്നിവരുടെ മകനാണ്. ഭാര്യ: വലിയവളപ്പിൽ സഫിയ. മക്കൾ: റംസി മുഹമ്മദ് (മസ്കത്ത്), നഈം മുഹമ്മദ് (കിയ കാർ ഷോറൂം, തോട്ടട), സമീറ. മരുമക്കൾ: റോഷൻ മാഹി, നസീഹ എടക്കാട്, ഫെറോസ കസാനക്കോട്ട, സഹോദരങ്ങൾ: ശരീഫ, ഖൗലത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് എടക്കാട് മണപ്പുറം പള്ളി ഖബർസ്ഥാനിൽ.