മണലൂർ: പഴയകാല നാടക സംവിധായകനും സിനിമ-സീരിയൽ-നാടക നടനുമായ മണലൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം വടക്കൂട്ട് ബാലകൃഷ്ണൻ (കൃബാൽ-81) നിര്യാതനായി. പൊലീസിൽ എ.എസ്.ഐ ആയിരുന്ന ബാലകൃഷ്ണൻ പൊലീസ് ഫുട്ബാൾ ടീമിലെ പഴയ കളിക്കാരനായിരുന്നു.
1997ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു എന്ന സിനിമയിലും കള്ളച്ചൂത്, സ്ത്രീ എന്നീ സീരിയലുകളിലും പത്തിലേറെ ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും 300ലേറെ നാടകവേദികളിലും അഭിനയിച്ചിട്ടുണ്ട്.
കൃബാലിന്റെ ജീവിതം ആസ്പദമാക്കി കവി രാവുണ്ണി 1984ൽ എഴുതിയ ‘പ്രതിക്കൂട്ടിൽ മരണവിധി കാത്തുനിൽക്കുന്ന ഈ മനുഷ്യൻ ആരാണ്?’ എന്ന കവിത ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.
ഭാര്യ: എറവ് പഴേടത്ത് ലളിത. മക്കൾ: പ്രിയകുമാർ (ശിൽപി), പരേതനായ പ്രേമകുമാർ.