കാക്കഞ്ചേരി: കാക്കഞ്ചേരി മൈത്രിയിൽ സുമയ്യ ടീച്ചർ (67) നിര്യാതയായി. ഗവ. ഹൈസ്കൂൾ പൂക്കോട്ടൂർ, ഗവ. ഹൈസ്കൂൾ കൽപകഞ്ചേരി, ഗവ. ഹൈസ്കൂൾ കാലിക്കറ്റ് യൂനിവേഴ്സിറ്റി, ഗവ. ഹൈസ്കൂൾ വേങ്ങര, ഗവ. ഹൈസ്കൂൾ പെരുവള്ളൂർ എന്നിവിടങ്ങളിൽ അധ്യാപികയും ഗവ. ഹൈസ്കൂൾ കുഴിമണ്ണ, ഗവ. ഹൈസ്കൂൾ ചെട്ടിയാംകിണർ എന്നിവിടങ്ങളിൽ പ്രധാനാധ്യാപികയുമായിരുന്നു.
ഭർത്താവ്: ഡോ. മുഹമ്മദ് ഷാഫി (കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ കെമിസ്ട്രി പ്രഫസർ). മക്കൾ: ഡോ. ഷാഹിദ്, അസീം. മരുമക്കൾ: ഹിമ, ഫാത്തിമ റിനി. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, ഫക്രുദ്ദീൻ, റൂബിയത്, റഫി, സുനിത, പരേതയായ നസീം.