കാളികാവ്: ചോക്കാട് വടക്കൻചേരിൽ ശ്രീധരൻ (വി.ജി. ശ്രീധരൻ -84) നിര്യാതനായി. സി.പി.എം ചോക്കാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി, കാളികാവ് പഞ്ചായത്ത് അംഗം, കർഷകസംഘം ഏരിയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: പരേതയായ പത്മിനി അമ്മ. മക്കൾ: ലേഖ (അധ്യാപിക, മമ്പാട് യു.പി സ്കൂൾ), സുപ്രിയ (അധ്യാപിക, എ.എച്ച്.എസ് പാറൽ മമ്പാട്ടുമൂല), ജ്യോതി (അധ്യാപിക).
മരുമക്കൾ: വിജയകുമാർ, കേശവദാസ് (റിട്ട. ബി.ഡി.ഒ, കാളികാവ് ബ്ലോക്ക്), സുരേഷ് (കെ.എസ്.എഫ്.ഇ മാനേജർ, മലപ്പുറം).