രാമനാട്ടുകര: എള്ളാത്ത് തറവാട് കാരണവരും റിട്ട. ചെറുകാവ് വില്ലേജ് ഓഫിസറും രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജറുമായിരുന്ന എള്ളാത്ത് വേലായുധൻ കുട്ടി പണിക്കർ (92) നിര്യാതനായി. പരേതരായ മഞ്ഞപ്ര പരമേശ്വരമേനോന്റെയും എള്ളാത്ത് അമ്മുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: ടി.പി. ചന്ദ്രിക. മകൻ: ടി.പി. ആനന്ദകൃഷ്ണൻ (എ.എസ്.പി, സി.ബി.ഐ, ചെന്നൈ), പ്രശാന്തി ജയകുമാർ (പന്നിയങ്കര). മരുമക്കൾ: സ്മിത (അസോ. വൈസ് പ്രസിഡന്റ്, വിപ്രോ, ചെന്നൈ), ജയകുമാർ (പ്ലാന്റർ, വയനാട്).
സഹോദരങ്ങൾ: എള്ളാത്ത് രുഗ്മിണി അമ്മ, പരേതരായ എള്ളാത്ത് കൊച്ചുകുട്ടിയമ്മ, കുഞ്ഞിമാളു അമ്മ, കുഞ്ഞിക്കാവമ്മ, സത്യഭാമ, ലക്ഷ്മീദേവി. സഞ്ചയനം ശനിയാഴ്ച.