പുത്തൂര്‍: ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു.
മാന്ദമംഗലം നെല്ലിക്കാമലയില്‍ ബിജുവിന്റെ മകന് എല്‍ദോസ് (22) ആണ് മരിച്ചത്. എല്‍ദോസ് ബംഗളൂരുവിൽ എയറോനോട്ടിക് എൻജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാത്രിയാണ് അപകടം. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: ആശ. സഹോദരന്: എല്ബിന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.