താനൂർ: സി.കെ.എം. ബാവുട്ടി ഹാജി (85) നിര്യാതനായി. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതാവായിരുന്നു. ടൗൺ ഇസ്ലാഹുൽ ഉലൂം അറബി കോളജ്, ടൗൺ വലിയ ജുമാമസ്ജിദ്, എച്ച്.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റികളുടെ ജനറൽ സെക്രട്ടറിയാണ്.
ഹയാത്തുസ്സിബിയാൻ മദ്റസ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ ബീഫാത്തിമ ഹജ്ജുമ്മ. മക്കൾ: സി.കെ.എം. മുസ്തഫ (സി.കെ.എം. സൗണ്ട്സ്), ഉസ്മാൻ (എ വൺ ബേക്കറി), സുഹറ, ഷാഹിദ.
മരുമക്കൾ: സി.കെ.എം. അബ്ദുൽ ഖാദർ (നടക്കാവ്), അബൂബക്കർ, ഷഹീദ, സൈദ. സഹോദരങ്ങൾ: പരേതരായ ഇമ്പിച്ചി ബാവ, കുഞ്ഞിബാവ ഹാജി, പാത്തീവി ഹജ്ജുമ്മ.