പയ്യന്നൂർ: കണ്ടോത്ത് എസ്.എൻ വായനശാലക്കു സമീപം എ.കെ. സാവിത്രി (86) നിര്യാതയായി. കോഴിക്കോട് ബേപ്പൂർ നടുവട്ടം ആനക്കോട്ട് കളത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചെറുവണ്ണൂർ മേലേടത്ത് ബാലകൃഷ്ണൻ നായർ. മക്കൾ: സുഷമ (ജർമനി), രാജരാജൻ (റിട്ട. സീനിയർ സയന്റിസ്റ്റ്, ബാർക്, മുംബൈ), പാർവതി (റിട്ട. പ്രിൻസിപ്പൽ, ഗവ. വനിത പോളിടെക്നിക് കോളജ്, കോറോം). മരുമക്കൾ: പരിണിത (മുംബൈ), എം.ടി. നാരായണൻ (റിട്ട. പ്രഫ., ശങ്കരാചാര്യ സർവകലാശാല). സഹോദരങ്ങൾ: ദേവകിയമ്മ, സതീദേവി, പരേതരായ ശ്രീദേവിയമ്മ, ഉമാദേവിയമ്മ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മൂരിക്കൊവ്വൽ മുനിസിപ്പൽ ശ്മശാനത്തിൽ.