കടന്നപ്പള്ളി: പുത്തൂർകുന്നിലെ എസ്.കെ. രവീന്ദ്രൻ (67) നിര്യാതനായി. പരേതരായ പെരിയാടൻ താഴെവീട്ടിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും സംസാരി കിഴക്കേവീട്ടിൽ ജാനകി അമ്മയുടെയും മകനാണ്. കർഷക സംഘം കടന്നപ്പള്ളി സൗത്ത് വില്ലേജ് ജോ. സെക്രട്ടറിയും സി.പി.എം പുത്തൂർകുന്ന് ഈസ്റ്റ് ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: വി.എ. കോമളവല്ലി (കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ). മക്കൾ: വി.എ. രഞ്ജിത്ത് (മാടായി കോഓപറേറ്റിവ് റൂറൽ ബാങ്ക്), വി.എ. രമ്യ (ഗൾഫ്), മരുമകൻ: സജീഷ് കുമാർ (ഗൾഫ്). സഹോദരങ്ങൾ: രുഗ്മിണി, തങ്കമണി, സത്യഭാമ, ദാമോദരൻ, സുമതി (കണ്ണൂർ ഗവ. മെഡിക്കൽ കോളജ്), പരേതനായ കുഞ്ഞപ്പൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന്.