ഇരിട്ടി: കീഴൂർ കാമയാട് പഴയ മരമില്ലിന് സമീപം കണ്യത്ത് ഹൗസിൽ കെ. സജീവൻ (57) നിര്യാതനായി. ദീർഘകാലം ഇരിട്ടി സോമില്ലിലെ (കീഴൂർ) ഫോർമാനായിരുന്നു. പരേതരായ വെള്ളോത്ത് ഭാസ്കരന്റെയും കണ്യത്ത് ശ്രീമതിയുടെയും മകനാണ്. ഭാര്യ: പ്രിയ. മക്കൾ: അഭിന, അംജിത്ത്. മരുമകൻ: ശരത് (മുഴപ്പാല). സഹോദരങ്ങൾ: രമേശൻ, സജിത, റീന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.