തളിപ്പറമ്പ: തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് സമീപത്തെ പഴമ ഹോട്ടല്‍ ഉടമ കരിമ്പം സര്‍സയ്യിദ് കോളജിന് സമീപത്തെ കാനാട്ട് ഹൗസിൽ ജെന്നി ജോസഫ് (56) നിര്യാതനായി. തളിപ്പറമ്പിലെ ഹൈവേ ഇന്‍ ബാര്‍ ഉടമ പരേതനായ കെ.ഇ. ജോസഫ് (കൊച്ചേട്ടന്)-മേരി ജോസഫ് ദമ്പതികളുടെ മകനാണ്. ഭാര്യ: സുനി ജെന്നി (ചെറുപുഴ ഒരപുഴിക്കല്‍ കുടുംബാംഗം). മക്കള്‍: ചാള്‍സ് കാനാട്ട് (എച്ച്.ഡി.എഫ്.സി ബാങ്ക്), മെറിന് കാനാട്ട് (ഫാര്‍മസിസ്റ്റ്, തളിപ്പറമ്പ്), ഷെറിന് കാനാട്ട് (അല്‍ഹിന്ദ് ട്രാവല്‍സ്), റോസ് കാനാട്ട് (വിദ്യാർഥി). മരുമകള്‍: ഐറിന് അബ്രഹാം (പെരിയില്ലത്ത് കുടുംബാംഗം, തിരുവല്ല). സഹോദരങ്ങള്‍: ടെസി ജോസഫ് (തളിപ്പറമ്പ), മെര്ളിന് ജോസ് (പുലിക്കുരുമ്പ), ജോമോന് ജോസഫ് (തളിപ്പറമ്പ്), ജിമ്മി ജോസഫ് (കണ്ണൂര്‍), പരേതനായ ജോബി ജോസഫ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് തളിപ്പറമ്പ് സെന്റ് മേരീസ് ദേവാലയത്തിന്റെ പുഷ്പഗിരിയിലെ സെമിത്തേരിയില്‍.