കൂട്ടിലങ്ങാടി: മുസ്ലിം ലീഗ് നേതാവും പാറടി മഹല്ല് പ്രസിഡന്റും പൊതുമരാമത്ത് കരാറുകാരനുമായിരുന്ന പാറടിയിലെ തോരപ്പ മുഹമ്മദ് ഹാജി (78) നിര്യാതനായി. കാളമ്പാടി കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ്, രാമപുരം അൻവാർ കോളജ് എന്നിവയുടെ ഭരണ സമിതിയംഗം, സുന്നി മഹല്ല് ഫെഡറേഷൻ പഞ്ചായത്ത് കമ്മിറ്റിയംഗം, സമസ്ത പഞ്ചായത്ത് കോഓഡിനേഷൻ കമ്മിറ്റി ഉപദേശക സമിതിയംഗം, പാറടി വാർഡ് മുസ്ലിം ലീഗ് മുൻ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പാലേൻപടിയൻ കദീജ (പടിഞ്ഞാറ്റുമുറി). മക്കൾ: മുസ്തഫ, പരേതനായ മുജീബ്. മരുമകൾ: ഹസീന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് പാറടി ജുമാമസ്ജിദിൽ.