കോഴിക്കോട്: എം.ബി ട്യൂട്ടോറിയൽ കോളജ് സ്ഥാപകരിലൊരാളായ ഫ്ലോറിക്കൻ റോഡ് ‘തുളസി’യിൽ സി. കൃഷ്ണൻ മൂസ് (98) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സർവോദയ പ്രസ്ഥാനത്തിലും പ്രകൃതിജീവനത്തിലും തൽപരനായിരുന്നു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ്, ശ്രീശങ്കര ട്രസ്റ്റ് വൈസ് ചെയർമാൻ, ഗാന്ധിസ്മൃതി സദ്ഭാവന രഥയാത്ര നേതാവ്, മാറാട് മൈത്രി സഹായസമിതി കോഓഡിനേറ്റർ, കോഴിക്കോട് ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല യാത്ര, ഗാന്ധി സന്ദേശം, സ്വാമി രാമ, കുടുംബ മിത്രം, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം, ശരീര ശാസ്ത്രവും പ്രകൃതിജീവനവും, സാംസ്കാരിക പൈതൃകങ്ങളിലേക്ക് ഒരെത്തിനോട്ടം, ആദി ശങ്കരനും ഹിമാലയത്തിലെ യോഗിമാരും, ശരണ കീർത്തനങ്ങൾ തുടങ്ങിയ കൃതികളുടെ രചയിതാവാണ്.
ഭാര്യ: പരേതയായ പാർവതി അന്തർജനം. മക്കൾ: ജ്യോതി, സുരേഷ്, ഇന്ദു. മരുമക്കൾ: ഗായത്രി, ശങ്കരൻ നമ്പൂതിരി, പരേതനായ കെ.പി. രാജേന്ദ്രൻ (മലപ്പുറം പൊന്മള ചണ്ണഴി ഇല്ലം കുടുംബാംഗം).
സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് മാവൂർ വൈദ്യുതി ശ്മശാനത്തിൽ.