താമരശ്ശേരി: താമരശ്ശേരി വിമല മാത പ്രോവിൻസ് അംഗമായ സിസ്റ്റർ മേരി ജിൽസ് (87-റിട്ട. അധ്യാപിക) നിര്യാതയായി. പാലാ ഉരുളികുന്നം ഇടവക കിഴക്കേൽ പരേതരായ തോമസ്-അന്ന ദമ്പതികളുടെ മകളാണ്. മാനന്തവാടി, പുൽപള്ളി, പയ്യമ്പള്ളി, തോമാപുരം, മരുതോങ്കര, പുല്ലൂരാംപാറ, കണിച്ചാർ, വിലങ്ങാട്, പാലാവയൽ, പടത്തുകടവ്, മഞ്ഞുവയൽ, പാറോപ്പടി, മേരിക്കുന്ന്, താമരശ്ശേരി, മഞ്ഞക്കടവ്, വിളക്കാംതോട്, പേരാമ്പ്ര, ദേവഗിരി, വെഴുപ്പൂർ എന്നിവിടങ്ങളിൽ മദർ സുപ്പീരിയർ, ഫിനാൻസ് ഓഫിസർ എന്നീ നിലകളിൽ സേവനം ചെയ്തു. പടത്തുകടവ്, മാനന്തവാടി, പയ്യംപള്ളി, മുള്ളൻകൊല്ലി, തോമാപുരം, കണിച്ചാർ, വിലങ്ങാട്, പാലാവയൽ, മഞ്ഞുവയൽ, മരുതോങ്കര എന്നിവിടങ്ങളിലെ സ്കൂളുകളിൽ അധ്യാപികയായിരുന്നു. സഹോദരങ്ങൾ: കെ.ടി. തോമസ്, തോമസ് പോൾ. സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10.30ന് താമരശ്ശേരി വൃന്ദാവൻ എസ്റ്റേറ്റിലുള്ള മേരി മാത കോൺവന്റിൽ ആരംഭിച്ച് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാർമികത്വത്തിൽ താമരശ്ശേരി മേരി മാത കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിക്കും.