ചാലക്കുടി: ഗോവയിൽ കെട്ടിട നിർമാണ സ്ഥലത്ത് മേലൂർ സ്വദേശി അപകടത്തിൽ മരിച്ചു. മേലൂർ കൂവക്കാട്ട്കുന്ന് ചെമ്പിക്കാടൻ കാവലന്റെ മകൻ സഹജൻ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. മേസൻ പണിക്കാരനാണ് സഹജൻ. മുരിങ്ങൂർ സാൻജോ നഗർ സ്വദേശിയുടെ വർക്ക് സൈറ്റിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീഴുകയായിരുന്നു. ഭാര്യ: സുജാത. മക്കൾ: ശരത്, ലയ. മരുമക്കൾ: ശ്രീലക്ഷമി, രതീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുന്നപ്പിള്ളി ശ്മശാനത്തിൽ.