ആലത്തൂർ: തമിഴ്നാട് പൊള്ളാച്ചിക്കടുത്ത് അബ്രാംപാളയത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് കുനിശ്ശേരി സ്വദേശി മരിച്ചു. കുനിശ്ശേരി കുതിരപ്പാറയിൽ പരേതനായ മുഹമ്മദ് ഗനിയുടെ മകൻ ബഷീർ (61) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ബഷീറിനെ കോയമ്പത്തൂർ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധാരാപുരത്തുള്ള മകൾ ഫസീലയുടെ വീട്ടിൽ പോയി തിരിച്ചുവരുമ്പോൾ വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു അപകടം. രാത്രി 10 മണിയോടെ മരിച്ചു. മാതാവ്: സൈനബ. ഭാര്യ: സൗരിയത്ത്. മക്കൾ: ഫസീല, ഫമിം, ഫൈസൽ. മരുമക്കൾ: മുബാറക്, ഷൗക്കത്തലി, സുൽഫത്ത്.