പാലക്കാട്: കഞ്ചിക്കോട് ഐ.ടി.ഐ ലിമിറ്റഡ് എൻജിനീയർ തൂങ്ങിമരിച്ച നിലയിൽ. പാലക്കാട് ന്യൂ സിവിൽ നഗർ ഭവ്യ നിവാസിൽ പി.എം. മുരളീധരനെയാണ് (58) വെള്ളിയാഴ്ച വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരുവർഷം മുമ്പ് ഇദ്ദേഹത്തെ കഞ്ചിക്കോടുനിന്ന് ഭോപാലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഭോപാലിൽ ജോലിയിൽ തുടരവേ രോഗബാധിതനായ ഇദ്ദേഹം അവധിയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനാൽ കൂടുതൽ അവധി ആവശ്യപ്പെട്ടെങ്കിലും നിഷേധിച്ചു. അവധിയെടുത്തതിന്റെ പേരിൽ നിരന്തരം മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നതായി പറയുന്നു. കഴിഞ്ഞദിവസം കഞ്ചിക്കോട് കമ്പനിയിൽ എത്തി ഉദ്യോഗസ്ഥരെ കണ്ട് സംസാരിച്ചിരുന്നു. ഭാര്യ: ഉഷാകുമാരി. മക്കൾ: ഭവ്യ (കേരള ഗ്രാമീൺ ബാങ്ക്, തത്തമംഗലം), ഇന്ദു. മരുമകൻ: മൃദുൽ (പ്രഫസർ, കെ.എ.യു വെള്ളാനിക്കര).