വാരം: പുറത്തീൽ വയൽ റോഡ് രവിന്റെ പീടികക്ക് സമീപം ജാസിലെ പള്ളിപ്രത്ത് കൊല്ലന്റെ വളപ്പിൽ പി. മുഹമ്മദ് ഹാജി (68) നിര്യാതനായി. പരേതരായ കുട്ട്യാലിപുറത്ത് മാരിയം വീട്ടിൽ അബ്ദുറഹ്മാൻ- പള്ളിപ്രത്ത് കൊല്ലന്റെ വളപ്പിൽ ബിഫാത്തു ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. കാരണവസമിതി അംഗം (എളയാവൂർ മനാറുൽ ഹുദാ മുസ്ലിം ജമാഅത്ത്), മുൻ മാനേജർ (സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ -എളയാവൂർ), എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം (പുറത്തിൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത്), കാരണവർ (പള്ളിപ്രത്ത് കുടുംബം) എന്നീ മേഖലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ.എം. ജമീല. മക്കൾ: ജാസിദ്, നുജാസ്, സുനൈജ്. മരുമക്കൾ: നിഷാന, ഷഹല, ഷാനിബ. സഹോദരങ്ങൾ: കെ.വി. അസ്സു ഹാജി, പി. ഖാലിദ് ഹാജി, പി. ഹാരിഫ് ഹാജി, പി. മൈമൂന ഹജ്ജുമ്മ, പി. റാബിയ, പി. ശാഹിദ, പി. റഹ്മത്ത്, പരേതരായ പി. റംസാൻ ഹാജി, പി. അബ്ദുൽ ഖാദർ, പി. ഖദീജ ഹജ്ജുമ്മ.