പയ്യന്നൂർ: സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ എൻ.വി. കോരൻ മാസ്റ്ററുടെ മകനും പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ രാമന്തളി കുന്നരുവിലെ മുട്ടിൽ സുധാകരൻ (66) നിര്യാതനായി. മാതാവ്: മുട്ടിൽ മാധവി. ഭാര്യ: ടി. സുമ (ബ്രാഞ്ച് മാനേജർ ടൗൺ ബാങ്ക് പയ്യന്നൂർ). മക്കൾ: രാജീവ് (സിനിമ അസി.ഡയറക്ടർ), രാഹുൽ (ഐ.ടി ചെന്നൈ). സഹോദരങ്ങൾ: ജാനകി, ഗിരിജ, പരേതനായ ശങ്കരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 12ന് കുന്നരു പൊതുശ്മശാനത്തിൽ.