ആനമങ്ങാട്: റിട്ട. പഞ്ചായത്ത് സെക്രട്ടറി ആനമങ്ങാട് പൂമംഗലത്ത് വിനോദ് കുമാർ (61) നിര്യാതനായി. പിതാവ്: പരേതനായ തിരുനാരായണപുരം കല്ലിങ്ങൽതൊടി മാധവൻ നായർ. മാതാവ്: പരേതയായ ദേവകിയമ്മ.
ഭാര്യ: സി.ബി. ജ്യോതി (കെ.എൻ.എം.എ.എം യു.പിഎസ് വാഴേങ്കട). മക്കൾ: രാഹുൽ (ബംഗളൂരു), ഭാഗ്യ (ദുബൈ). മരുമക്കൾ: മഞ്ജുഷ (ബംഗളൂരു), സുനിൽകുമാർ (ദുബൈ). സഹോദരങ്ങൾ: വിജയകുമാർ, ഹരിദാസ്, പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച തിരുവില്വാമല ഐവർമഠത്തിൽ.