കോഴിക്കോട്: പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. വി. കമലം (87) നിര്യാതയായി. ദീർഘകാലം സർക്കാർ സർവിസിലും സ്വകാര്യ മേഖലയിലും പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ അഡ്വ. കാരംവള്ളി ശങ്കരക്കുറുപ്പ്. മാതാവ്: പരേതയായ വേങ്ങയിൽ കല്യാണിക്കുട്ടി അമ്മ. മക്കൾ: വിനോദ് കുമാർ (റിട്ട. എൽ.ഐ.സി), അനിൽകുമാർ (സിംഗപ്പൂർ). മരുമക്കൾ: ജയശ്രീ, ദീപ. സഹോദരങ്ങൾ: ലീലാ നമ്പ്യാർ, നാരായണൻ, ശാന്ത രവീന്ദ്രനാഥ്, കൃഷ്ണദാസ്, പരേതയായ വിമല. സംസ്കാരം തിങ്കളാഴ്ച.