മേലാറ്റൂർ: റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻതട്ടി മരിച്ചു. വെള്ളിയഞ്ചേരി യു.പി സ്കൂളിന് സമീപം കോലോതൊടി വീരാന്റെയും പാത്തുമ്മയുടെയും മകൻ ജലീലാണ് (45) മരിച്ചത്. ഞായറാഴ്ച രാവിലെ 9.55ന് ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ തട്ടിയാണ് അപകടം.
ബാർബർ തൊഴിലാളിയാണ്. ഭാര്യ: റഷീദ (മണ്ണാർമല). മക്കൾ: ജസീൽ, റിഫ, ജസീം, ജിനു. സഹോദരങ്ങൾ: ബഷീർ, നാസർ, പരേതനായ കുഞ്ഞയമു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം രാത്രി വെള്ളിയഞ്ചേരി മസ്ജിദുൽ മനാറിൽ ഖബറടക്കി.