ആമ്പല്ലൂർ: തൃക്കൂരിൽ മണലി പുഴയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കൂർ കോനിക്കര സ്വദേശി തെക്കുംപീടിക വീട്ടിൽ ജോർജാണ് (64) മരിച്ചത്. തൃക്കൂർ പാലത്തിന് താഴെയുള്ള കടവിൽ രാവിലെ മീൻ പിടിക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്.
പിന്നീട് പൊലീസിൽ അറിയിക്കുകയായിരുന്നു. പുതുക്കാട് പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പുഴയിൽ കാൽ വഴുതി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. പരേതൻ അവിവാഹിതനാണ്. സഹോദരങ്ങൾ: ജോസഫ്, ജോൺസൺ, അൽഫോൻസ.