പയ്യന്നൂർ: വെള്ളൂരിലെ കർഷക, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകനും അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവും പ്രമുഖ സഹകാരിയും മികച്ച കർഷകനും സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായ പി.പി. ഭാസ്കരൻ മാസ്റ്റർ (90) നിര്യാതനായി. 2000-2005 കാലയളവിൽ പയ്യന്നൂർ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. ഭാഷ അധ്യാപക സംഘടനയുടെ സംസ്ഥാന ജോ. സെക്രട്ടറിയായും കെ.ജി.ടി.എയുടെ സംസ്ഥാന കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. കെ.എസ്.എസ്.പിയുടെ സംസ്ഥാന കമ്മിറ്റി അംഗമായും ജില്ല രക്ഷാധികാരിയായും പ്രവർത്തിച്ചു. നിലവിൽ സി.പി.എം വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്.
ഭാര്യ ടി. സരോജിനി (റിട്ട. അധ്യാപിക, കോറോം ദേവീസഹായം യു.പി സ്കൂൾ). മക്കൾ: ഡോ. ടി. വനജ (പ്രഫസർ ആൻഡ് അസോ. ഡയറക്ടർ ഓഫ് റിസർച്ച്, കേരള കാർഷിക സർവകലാശാല പിലിക്കോട്), ടി. കാഞ്ചന (കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ), ടി. അജയകുമാർ (കൈക്കോട്ട് കടവ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ), പരേതയായ വിമല. മരുമക്കൾ: ചെല്ലട്ടോൻ വീട്ടിൽ ബാലകൃഷ്ണൻ (റിട്ട. എൻജിനീയർ യു.എസ്.എ), കെ.പി. പ്രഭാകരൻ (റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്), കെ. സൗമ്യ (എടനാട് യു.പി സ്കൂൾ). സഹോദരങ്ങൾ: പി.പി. കമലാക്ഷി അമ്മ, പി.പി. കരുണാകരൻ മാസ്റ്റർ.