ഉരുവച്ചാൽ: ശിവപുരം ഹയർ സെക്കൻഡറി സ്കൂളിനു സമീപം കോറോത്ത് വീട്ടിൽ ഒമ്പാൻ അബൂബക്കർ (66) നിര്യാതനായി. പരേതരായ മമ്മദിന്റെയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: ഫാത്തിമ (തൊക്കിലങ്ങാടി). മക്കൾ: റസാക്ക്, റാഷിദ്, റംഷീന, പരേതയായ റസീന. മരുമക്കൾ: ജാസ്മിൻ, ഫിദ, താജുദ്ദീൻ, ഫിറോസ്. സഹോദരങ്ങൾ: കദീസുമ്മ, ആസ്യ.