പെരിങ്ങത്തൂർ: അണിയാരം എൽ.പി സ്കൂളിന് സമീപം കിഴക്കേ വീട്ടിൽ നാരങ്ങോളി ചിറക്കൽ പാലത്തായി പുത്തലത്ത് സൗദാമിനി അമ്മ (93) നിര്യാതയായി. പരേതരായ കടത്തനാട് എടവലത്ത് കോവിലകം ഉദയവർമ്മരാജയുടെയും പാലത്തായി പുത്തലത്ത് കുഞ്ഞിലക്ഷ്മി കെട്ടിലമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കുറുങ്ങോട്ട് തടത്തിൽ പുതിയ വീട്ടിൽ കെ.പി. പത്മനാഭൻ നായർ (റിട്ട. വില്ലേജ് ഓഫിസർ, ചൊക്ലി). മക്കൾ: പത്മരാജ് പാലത്തായി, ചന്ദ്രമോഹൻ പാലത്തായി, അരവിന്ദാക്ഷൻ (എറണാകുളം), ജസീന്ദ്രൻ പാലത്തായി (അണിയാരം ശിവക്ഷേത്രം). മരുമക്കൾ: വിമല (കടമേരി), സിന്ധു (കക്കട്ടിൽ), ഷീജ (വടകര), സീമ (നെട്ടൂർ).
സഹോദരങ്ങൾ: പരേതരായ താഴെക്കാട് മന രുഗ്മിണി അമ്മ (പയ്യന്നൂർ), കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ജനാർദ്ദനൻ നമ്പ്യാർ (പുറമേരി), മുക്കടത്തിൽ കമലവല്ലി അമ്മ (ആയഞ്ചേരി), സോമശേഖരൻ നമ്പ്യാർ. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പിൽ.