കോഴിക്കോട്: വെസ്റ്റ്ഹിൽ ഗാന്ധിനഗർ ഹൗസിങ് കോളനിയിൽ താമസിക്കുന്ന ഡോ. പി. രാജൻ (65) നിര്യാതനായി.കേരള ആരോഗ്യ സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് മുൻ റേഡിയോ ഡയഗ്നോസിസ് പ്രഫസറും മുൻ മെഡിക്കൽ കൗൺസിൽ മെംബറും കാലിക്കറ്റ് സർവകലാശാല മുൻ സെനറ്റ് മെംബറുമാണ്. പിതാവ്: പരേതനായ ഗോവിന്ദൻകുട്ടി, മാതാവ്: പരേതയായ സരോജിനി അമ്മ. ഭാര്യ: ഡോ. പി. ഗീത (പ്രഫസർ, കോഴിക്കോട് മെഡിക്കൽ കോളജ്).
മകൻ: ഡോ. സനൽകുമാർ (റീജനൽ കാൻസർ സെന്റർ, തിരുവനന്തപുരം). മരുമകൾ: ഡോ. ഗ്രീന. സഹോദരങ്ങൾ: അമ്മു (തൊടുപുഴ), രാമകൃഷ്ണൻ (പട്ടാമ്പി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മാവൂർ റോഡ് ശ്മശാനത്തിൽ.