കോഴിക്കോട്: മദ്രാസ് അസംബ്ലിയുടെ ആദ്യത്തെയും അവസാനത്തെയും സ്പീക്കറായിരുന്ന അഡ്വ. നെടിയം വീട്ടിൽ ഗോപാല മേനോന്റെയും തിരുത്തിപ്പള്ളി പയ്യത്ത് കല്യാണിക്കുട്ടിയമ്മയുടെയും മകൾ ഗംഗ ചന്ദ്രശേഖരൻ (92) തിരുവണ്ണൂരിലുള്ള അയോധ്യ അപ്പാർട്ട്മെന്റിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. ജി. ചന്ദ്രശേഖരൻ.
മക്കൾ: സി. അച്യുതൻ (ബിസിനസ്), അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ, കല്യാണി രാമചന്ദ്രൻ. മരുമക്കൾ: അരുണ അച്യുതൻ, മായാ ഗോവിന്ദ്, ഡോ. ടി. രാമചന്ദ്രൻ. സഹോദരങ്ങൾ: ടി. നളിനാക്ഷി, പരേതരായ അഡ്വ. ടി. അരവിന്ദാക്ഷ മേനോൻ, ടി.എം.സി. മേനോൻ.