കൂടരഞ്ഞി: കൂടരഞ്ഞി വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് പട്ടോത്ത് ആറ്റുപുറം ഹമീദിന്റെ ഭാര്യ ഫാത്തിമ (63) നിര്യാതയായി. തോട്ടുമുക്കം കുന്നേൽ കുടുംബാംഗമാണ്.
മക്കൾ: ജിഷ, ഷീജ, ഷെൽന, ഷെൻസി, അബ്ദുൽ സുഹൈൽ. മരുമക്കൾ: നവാസ് (തോട്ടുമുക്കം), പരേതനായ അബ്ദുൽ ഗഫൂർ (ആനയാംകുന്ന്), അഫ്സൽ (തിരൂർ), ഷമീർ (കൊടുവള്ളി), നാഷിദ (ഓമശ്ശേരി). ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കോലോത്തും കടവ് ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.