കൊടുങ്ങല്ലൂർ: ഗൗരി ശങ്കർ ഹോസ്പിറ്റലിന് തെക്കുവശം എയർഫോഴ്സ് ഉദ്യോഗസ്ഥനും ഇൻകം ടാക്സ് ഓഫിസറുമായിരുന്ന പരേതനായ മേത്തല എടമുക്ക് എറമംഗലത്ത് ചാലാന അഹമ്മദ്കുട്ടിയുടെ ഭാര്യ സുഹറാബി (77) നിര്യാതയായി.
മേത്തല ജി.യു.പി.എസ് റിട്ട. പ്രധാനാധ്യാപികയാണ്. പരേതരായ അഴീക്കോട് കൊല്ലത്തുവീട്ടിൽ മുഹമ്മദുണ്ണി-എറമംഗലത്ത് ഐശു ദമ്പതികളുടെ മകളാണ്.
മക്കൾ: അബ്ദുൽഖാദർ (റെയിൽവേ), ഐഷാബി (പോസ്റ്റ് മിസ്ട്രസ്, പനങ്ങാട്), മുഹമ്മദ് ഹാഫിസ് (ഖത്തർ), ഖദീജാബി (അസി. രജിസ്ട്രാർ, കുസാറ്റ്).
മരുമക്കൾ: നാസിറ, മുഹമ്മദ് സലീം പടിയത്ത്, ഡോ. എം.ആർ. ഷാനി, ടി.ഐ. അബ്ദുസ്സലാം (റിട്ട. ഓഡിറ്റ് ഓഫിസർ).