മുയിപ്പോത്ത്: ബി.ജെ.പി നേതാവ് മുയിപ്പോത്ത് പടിഞ്ഞാറക്കരയിലെ കച്ചേരി പറമ്പത്ത് താഴ കെ.പി.ടി. വത്സലന്‍ (63) നിര്യാതനായി. ബി.ജെ.പി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, ബി.ജെ.പി എസ്.സി മോര്‍ച്ച ജില്ല സെക്രട്ടറി, എസ്.സി മോര്‍ച്ച പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്, നീറ്റുതുരുത്തി ഭഗവതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി, വാര്‍ഡ് വികസന സമിതി അംഗം, കരുവോട് ചിറ പാട ശേഖര സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മക്കള്‍: നിമിഷ, നിമേഷ്. മരുമകന്: ബിജു (കുരുടിമുക്ക്). സഹോദരങ്ങള്‍: കെ.പി.ടി ബാലന് (മുതുകാട്), ശാന്ത (പെരുവണ്ണാമൂഴി), പരേതനായ ഗോവിന്ദന്.